Spread the love

ഫെയ്സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് പരസ്യങ്ങളും എങ്ങനെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ മെറ്റാ ഒരുങ്ങുന്നു. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന ടാർഗെറ്റഡ് പരസ്യങ്ങളുടെ വിവരങ്ങൾ ഗവേഷകരുമായും പൊതുജനങ്ങളുമായും പങ്കിടും.

ഫേസ്ബുക്കിന്റെ ഓപ്പൺ റിസർച്ച് ആൻഡ് ട്രാൻസ്പരൻസി പ്രോഗ്രാമിന്റെ (ഫോർട്ട്) ഭാഗമായ ഗവേഷകർക്ക് വിശദമായ വിവരങ്ങൾ ലഭ്യമാകും. പരസ്യദാതാക്കൾ നൽകുന്ന താൽപ്പര്യ ലക്ഷ്യങ്ങൾ ഉൾപ്പെടെ, ഓരോ പരസ്യത്തിന്റെയും വിശദമായ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

കഴിഞ്ഞ വർഷം, ഫോർട്ടിന്റെ ഗവേഷകർക്ക് ടാർഗെറ്റിംഗ് ഡാറ്റ കമ്പനി ലഭ്യമാക്കിയിരുന്നു. എന്നിരുന്നാലും, 2020 ലെ തിരഞ്ഞെടുപ്പിൻ മുമ്പുള്ള മൂന്ന് മാസത്തെ ഡാറ്റ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സാമൂഹിക പ്രശ്നങ്ങൾ, തിരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നീ വിഭാഗങ്ങളിലുള്ള എല്ലാ പരസ്യങ്ങളുടെയും വിവരങ്ങൾ ഫെയ്സ്ബുക്ക് പങ്കിടും.

By newsten