ദുബായ്: ഇസ്രയേൽ സന്ദർശിക്കുന്ന യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിവിധ മന്ത്രിമാരുമായും പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ചയാണ് അദ്ദേഹം ഇസ്രായേലിലെ ടെൽ അവീവിൽ എത്തിയത്.
ഈ വർഷം മാർച്ചിൽ ബഹ്റൈൻ, ഈജിപ്ത്, മൊറോക്ക, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കായി അദ്ദേഹം നടത്തിയ യാത്രക്ക് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം രാജ്യം സന്ദർശിക്കുന്നത്. ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി യയിർ ലാപിഡുമായും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.