ചെന്നൈ: എ. സെർമരാജൻ (എ.എസ്.രാജൻ) നാഷണൽ പോലീസ് അക്കാദമിയുടെ പുതിയ ഡയറക്ടറായി നിയമിതനായി. തമിഴ്നാട് സ്വദേശിയായ രാജൻ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. നേരത്തെ ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) സ്പെഷ്യൽ ഡയറക്ടറായിരുന്നു.
ബിഹാർ കേഡർ ഉദ്യോഗസ്ഥനായിരുന്ന രാജനെ 1999ലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയത്. 20 വർഷത്തിലേറെയായി ഐബി ഉദ്യോഗസ്ഥനായിരുന്നു.
റാഞ്ചിയിൽ ട്രെയിനി ഐപിഎസ് ഓഫീസറായാണ് രാജൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സസാറാമിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് റോഹ്താസ് ജില്ലയിലെ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. 12 വർഷം ബിഹാറിൽ ജോലി ചെയ്ത ശേഷം അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറി. ന്യൂഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത്, ലഡാക്ക്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.