തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച മന്ത്രി സജി ചെറിയാനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. മന്ത്രിക്കെതിരെ പരസ്യവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ എംഎൽഎ വിടി ബൽറാം. ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാറിനെ പരസ്യമായി പിന്തുണയ്ക്കുകയാണ് സി.പി.എം നേതാവ് കൂടിയായ മന്ത്രി സജി ചെറിയാനെന്ന് വി.ടി ബൽറാം പറഞ്ഞു.
ഭരണഘടനയ്ക്കെതിരായ സി.പി.എം മന്ത്രിയുടെ പരസ്യവിമർശനം ആത്യന്തികമായി സംഘപരിവാറിനെ തന്നെ സഹായിക്കുന്നു. ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുന്ന ഒരു മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും വിടി ബൽറാം ആവശ്യപ്പെട്ടു.