Spread the love

തുറവൂർ: ദേശീയപാതയിൽ കോടംതുരുത്ത് മീഡിയൻ വിടവിലൂടെ യു ടേൺ എടുക്കുകയായിരുന്ന ട്രെയ്ലർ ലോറിയുടെ പിറകിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം.

ചേർത്തലയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

By newsten