ഓസ്ട്രേലിയ: തന്റെ രണ്ടാമത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഓസ്ട്രേലിയൻ അത്ലറ്റ്. മുമ്പ് ഏറ്റവും കൂടുതൽ സമയം വയറിൽ പ്ലാങ്ക് പൊസിഷനിൽ നിന്ന്(പുരുഷൻ) ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഡാനിയൽ സ്കാലിയാണ്, ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പുഷ്-അപ്പുകൾ നടത്തി ഗിന്നസ് റെക്കോർഡ് തകർത്തത്. 2021ൽ ഒരു മണിക്കൂറിനുള്ളിൽ 3054 പുഷ്-അപ്പുകൾ പൂർത്തിയാക്കിയ മുൻ റെക്കോർഡ് ഉടമ ജരാഡ് യങ്ങിനെക്കാൾ 100-ലധികം പുഷ്-അപ്പുകൾ സ്കാലി നടത്തിയതായി റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷൻ പറഞ്ഞു.