Spread the love

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തിൽ കേരളത്തിൽ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ വർഷം 3,297 ടൺ മത്തി മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. മുൻ വർഷത്തേക്കാൾ 75 ശതമാനം കുറവാണിത്. 1994 നു ശേഷം മത്തിയുടെ ലഭ്യതയിലെ ഏറ്റവും വലിയ ഇടിവാണിത്. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. 2021 ൽ കേരളത്തിലെ മൊത്തം സമുദ്ര മത്സ്യ ലഭ്യത 5.55 ലക്ഷം ടണ്ണാണ്. കൊവിഡ് കാരണം മത്സ്യബന്ധനം കുറഞ്ഞ 2020 ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു.

2014-ൽ ലാൻഡിംഗ് സെന്‍ററുകളിലെ മത്തിയുടെ വാർഷിക മൂല്യം 608 കോടി രൂപയായിരുന്നു. 2021 ൽ ഇത് 30 കോടിയായി കുറഞ്ഞു, സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ സഞ്ജീവ് കുമാർ പറഞ്ഞു. എൻ അശ്വതിയുടെ നേതൃത്വത്തിലുള്ള ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മത്സ്യബന്ധനത്തിന് മത്തിയെ ആശ്രയിക്കുന്ന ചെറുകിട മത്സ്യത്തൊഴിലാളികളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്. ഇക്കാലയളവിൽ ഇവരുടെ വാർഷിക വരുമാനം 3.35 ലക്ഷത്തിൽ നിന്ന് 90,262 ലക്ഷമായി കുറഞ്ഞു. കടലിൽ പോകുന്ന പ്രവൃത്തി ദിവസങ്ങളുടെ എണ്ണം 237 ൽ നിന്ന് 140 ദിവസമായി കുറഞ്ഞതായും പഠനം വ്യക്തമാക്കുന്നു.

By newsten