ന്യൂദല്‍ഹി: മാധ്യമപ്രവർത്തക സബ നഖ്‌വിക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസിൻറെ സ്പെഷ്യൽ സെൽ സബയ്ക്കെതിരെ കേസെടുത്തത്.
ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന സംഘപരിവാറിൻറെ പ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സബാ നഖ്‌വി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് കേസിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പ്രവാചകൻറെ മതനിന്ദയ്ക്കെതിരെ അന്താരാഷ്ട്ര വിമർശനം ഉയർന്നതിനെ തുടർന്ന് മതവിദ്വേഷം പ്രചരിപ്പിക്കുന്ന സംഘപരിവാർ പ്രൊഫൈലുകൾക്കെതിരെ കേസെടുക്കാൻ ഭരണകൂടം നിർബന്ധിതരായി. ബാലൻസിംഗ് ആക്ട് എന്ന നിലയിലാണ് സബാ നഖ്വിക്കെതിരെ കേസെടുത്തതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു.