കൊച്ചി: സുരക്ഷാ വലയം ലംഘിച്ച് കഴിഞ്ഞ ഹോം മാച്ചുകളിൽ ഗ്രൗണ്ടിൽ പ്രവേശിച്ചതുൾപ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. വരാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന ആരാധകരെ കാത്തിരിക്കുന്നത് കർശനമായ നടപടികളാണ്.
അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിൽ വിലക്കും ഏർപ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. ഞായറാഴ്ച ബെംഗളൂരു എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.