മോസ്കോ: നൊബേൽ സമ്മാനം നേടിയ മനുഷ്യാവകാശ പ്രവർത്തകനോട് സമ്മാനം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ. ബെലറൂസിലെ “മെമ്മോറിയൽ” എന്ന പൗരാവകാശ സംഘടനയുടെ തലവനായ യാൻ റാഷിൻസ്കി കഴിഞ്ഞ ദിവസം ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് സർക്കാരിന്റെ സമ്മർദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
പുരസ്കാരം നിരസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ ദീർഘകാലമായി സജീവമായി പ്രവർത്തിക്കുന്ന ‘മെമ്മോറിയൽ’ എന്ന എൻജിഒയെ കഴിഞ്ഞ വർഷം റഷ്യൻ സർക്കാർ നിരോധിച്ചിരുന്നു.