തിരുവനന്തപുരം: മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മയക്കുമരുന്നിന്റെ ഉപയോഗവും അതുണ്ടാക്കുന്ന അക്രമവും സഭ അവസാനിപ്പിച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
നോട്ടീസിലെ കാര്യങ്ങൾ ഗൗരവമേറിയ വിഷയമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാൽ കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം കൂടുതലാണെന്ന അഭിപ്രായമില്ല. കേരളത്തിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. മയക്കുമരുന്ന് ഉപയോഗം കൂടുതലുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നല്ല കേരളമെന്നും രാജേഷ് പറഞ്ഞു.