Spread the love

ചെന്നൈ: പൂനെ ആസ്ഥാനമായുള്ള ഇക്കണോമിക് എക്സ്പ്ലോസീവ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച പിഎസ്എൽവി എക്സ്എൽ വേരിയന്‍റിനുള്ള ബൂസ്റ്റർ മോട്ടോർ വിജയകരമായി പരീക്ഷിച്ചതായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നടത്തിയ പരീക്ഷണം തൃപ്തികരമാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.

എഞ്ചിൻ ഇന്നലെയാണ് പരീക്ഷിച്ചത്. ഇതോടെ പിഎസ്എൽവിയുടെ ഭാഗങ്ങൾ നിർമ്മിക്കാനുള്ള ശേഷി സ്വകാര്യ കമ്പനികൾ സ്വന്തമാക്കി. കമ്പനിയുടെ എക്കാലത്തെയും വിശ്വസനീയമായ ഉപഗ്രഹ വിക്ഷേപണ വാഹനമായ പിഎസ്എൽവി(പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ)യുടെ ഉൽപാദനം സ്വകാര്യ മേഖലയിലേക്ക് കൈമാറുന്നതിന്‍റെ തുടക്കമാണ് കമ്പനിയുടെ പിഎസ്ഒ എംഎക്സ്എൽ മോട്ടോർ അടയാളപ്പെടുത്തുന്നത്. 2019 ലാണ് മോട്ടോറിന്‍റെ സാങ്കേതികവിദ്യ സ്വകാര്യ കമ്പനിക്ക് കൈമാറിയത്.

By newsten