Spread the love

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി കേരള ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു.

എന്നാൽ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നും സെർച്ച് കമ്മിറ്റി തയ്യാറാക്കിയ വിജ്ഞാപനം പിൻവലിക്കണമെന്ന മുൻ വി.സി മഹാദേവൻ പിള്ളയുടെ ആവശ്യം വ്യക്തമായ അവഹേളനമാണെന്നും ഗവർണർ കോടതിയെ അറിയിച്ചു.

അതേസമയം, രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള ചാൻസലറുടെ തീരുമാനം റദ്ദാക്കിയാൽ സെനറ്റ് നോമിനിയെ നാമനിർദ്ദേശം ചെയ്യുമോയെന്ന് കോടതി ചോദിച്ചിരുന്നു. ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെങ്കിൽ ചാൻസലറുടെ തീരുമാനത്തിൽ എന്തിന് ഇടപെടണം എന്ന ചോദ്യവും കോടതിയിൽ നിന്ന് ഉയർന്നിരുന്നു.
 

By newsten