Spread the love

ഡൽഹി: ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങൾ മനുഷ്യരാശിക്ക് താങ്ങാവുന്നതിലും വലിയ തോതിൽ സംഭവിക്കാൻ സാധ്യത. ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന പഠനത്തിൽ രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങളുടെ ദൈർഘ്യം വർദ്ധിക്കുന്നതായും കണ്ടെത്തി. മാത്രമല്ല, അവ നേരത്തെ ആരംഭിക്കുകയും വളരെ വൈകി അവസാനിക്കുകയും ചെയ്യുന്നു. ഈ വർഷം ഏപ്രിലിലും സമാനമായ സാഹചര്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

ദേശീയ തലസ്ഥാനത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. മാർച്ചിലാണ് ഏറ്റവും ചൂടേറിയ മാസം രേഖപ്പെടുത്തിയത്. ഈ വർഷത്തെ മാർച്ച് താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ചൂടേറിയതായിരുന്നു. ദ്വിദിന ഇന്ത്യാ ക്ലൈമറ്റ് ആൻഡ് ഡെവലപ്മെന്‍റ് പാർട്ണേഴ്സ് മീറ്റിൽ ഈ പഠനം പ്രസിദ്ധീകരിക്കും.

ദക്ഷിണേഷ്യയിലെ താപനില ഉയരുന്നത് ശുഭസൂചനയല്ല. 2021 ഓഗസ്റ്റിലെ ഇന്‍റർ-ഗവൺമെന്‍റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട് ഇന്ത്യൻ ഉപഭൂഖണ്ഡം വരും ദശകങ്ങളിൽ ഏറ്റവും കൂടുതൽ ഉഷ്ണതരംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് സ്ഥിരീകരിക്കുന്നു.

By newsten