Spread the love

വാഷിങ്ടണ്‍: യുഎസ് കോവിഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ചൈനീസ് ഹാക്കർമാർ ഏകദേശം 165 കോടി രൂപ മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് സർക്കാരുമായി ബന്ധമുള്ള എ.പി.ടി 41 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് മോഷണം നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ചെറുകിട ബിസിനസ് വായ്പകൾ നൽകാനും തൊഴിലില്ലായ്മാ ഫണ്ടിനുമാണ് മോഷണം പോയ പണം ഉപയോഗിച്ചിരുന്നത്. ചൈനയിലെ ചെങ്ദു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ് ഹാക്കിംഗിന് പിന്നിലെന്നാണ് റിപ്പോർട്ട്.

2020 മുതൽ 2,000 അക്കൗണ്ടുകളിലൂടെയാണ് യുഎസ് കോവിഡ് ഫണ്ട് മോഷ്ടിക്കപ്പെട്ടതെന്നാണ് സൂചന. ഏകദേശം 40,000 സാമ്പത്തിക ഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നും റിപ്പോർട്ടിലുണ്ട്.

By newsten