ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന് പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നതിനായി സിന്ധുജ-1 എന്ന ഓഷ്യൻ വേവ് എനർജി കൺവെർട്ടർ വികസിപ്പിച്ചെടുത്തത്.
പരീക്ഷണം വിജയകരമാണെന്ന് ഐ.ഐ.ടി അറിയിച്ചു. 7,500 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിൽ ഇത്തരം സംവിധാനങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്ന് പ്രൊഫ.അബ്ദുസ്സമദ് പറഞ്ഞു.