അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടമാകും. എഎപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് പ്രവചനം.
ബിജെപി 117-140, കോൺഗ്രസ്-എൻസിപി 34-51, എഎപി 6-13 എന്നിങ്ങനെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ.