പാരിസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. ഫ്രീഡം അറ്റ് മിഡ്നൈറ്റ്, ദി സിറ്റി ഓഫ് ജോയ്, ഓ ജറുസലേം, ഈസ് പാരീസ് ബേണിംഗ് എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ഉൾപ്പെടുന്നു. രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
1931 ജൂലായ് 30-ന് ചാറ്റെലൈലോണിൽ ജനിച്ച ലാപിയർ, അമേരിക്കൻ എഴുത്തുകാരനായ ലാറി കോളിൻസുമായി സഹകരിച്ച് എഴുതിയ ആറ് പുസ്തകങ്ങളുടെ ഏകദേശം 50 ദശലക്ഷം കോപ്പികളാണ് വിറ്റത്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ച അദ്ദേഹം, തന്റെ പുസ്തകങ്ങളുടെ പകർപ്പവകാശ തുകയുടെ ഒരു ഭാഗം കൊൽക്കത്തയിലെ തെരുവുകളിൽ ജീവിക്കുന്ന കുട്ടികളുടെ പുനരധിവാസത്തിനായി നൽകുന്നുണ്ട്.