Spread the love

ചെന്നൈ : പ്രായമായാൽ ഇനി ഒന്നും ചെയ്യാനില്ലെന്ന പൊതുധാരണ പൊളിച്ചെഴുതുന്ന വ്യക്തികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്. ഇത്തരത്തിൽ, വാർദ്ധക്യ കാലമെന്നാൽ സ്വപ്നങ്ങളും,പ്രതീക്ഷകളും അവസാനിച്ചുവെന്ന് കരുതുന്നവർക്ക് മുന്നിൽ സ്വന്തമായി സ്റ്റുഡിയോ നടത്തുന്ന ചെന്നൈയിൽ നിന്നുള്ള 65കാരിയായ നവനീതം എന്ന അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

കഴിഞ്ഞ 27 വർഷമായി ഇവർ ചെന്നൈയിൽ സ്റ്റുഡിയോ നടത്തിവരുന്നു. റെയിൻബോ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോയിൽ എത്തിയ ഒരാൾക്ക് നവനീതം അമ്മ പാസ്പോർട്ട്‌ സൈസ് ഫോട്ടോ എടുത്തു നൽകുന്നത് വീഡിയോയിൽ കാണാം.ഇൻസ്റ്റഗ്രാമിലൂടെ ഡിമെൽ എക്സ് എഡ്‌വാർഡ് എന്ന വ്യക്തിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് പ്രായം തടസ്സമല്ലെന്നും, അധ്വാനിച്ചു ജീവിക്കാനുള്ള മനസ്സാണ് വേണ്ടതെന്നും വ്യക്തമാക്കുന്ന അവർ നിരവധിയാളുകൾക്ക് പ്രചോദനമാണ്.

By newsten