ന്യൂയോർക്ക്: ന്യൂയോർക്ക് അവരുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ആളെ തിരയുന്നു. എലികളാണ് ആ ശത്രു. തിങ്കളാഴ്ച, ന്യൂയോർക്ക് സിറ്റിയിലെ മേയറുടെ ഓഫീസ് നഗരത്തിലെ എലി ശല്യം അവസാനിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കാൻ ആളെ ആവശ്യപ്പെട്ട് ഒരു പരസ്യം പുറത്തിറക്കി.
ഒരു വർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ ഈ തസ്തികയിൽ വരുന്ന ഒരാൾക്ക് ശമ്പളം ലഭിക്കും. ചെയ്യേണ്ടത് പദ്ധതികൾ തയ്യാറാക്കുക, അവയുടെ മേൽനോട്ടം വഹിക്കുക, എലികളെ ഉൻമൂലനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ടീമിനെ നയിക്കുക എന്നിവ മാത്രമാണ്. അതിനാൽ ഒരാൾക്കായുള്ള തിരച്ചിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ന്യൂയോർക്കിൽ കുറഞ്ഞത് 18 ദശലക്ഷം എലികളെങ്കിലും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോൾ നഗരം ഈ എലികളെയെല്ലാം ഉൻമൂലനം ചെയ്യാൻ ആരെയെങ്കിലും തിരയുകയാണ്. കൂടാതെ നഗരത്തിലെ താമസക്കാർ എലിശല്യം ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നു.