മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകൾ മൂലം അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഭൂമിക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടുകയാണ് 23കാരനായ യുവാവ്.
പരിസ്ഥിതി പ്രശ്നങ്ങൾക്കെതിരെ 24 മണിക്കൂറിനുള്ളിൽ 23060 ലധികം വൃക്ഷതൈകൾ നട്ട് പിടിപ്പിച്ച് ഗിന്നസ് ബുക്കിലും ഇടം നേടിയിരിക്കുകയാണ് കാനഡയിൽ നിന്നുള്ള ആന്റ്വയ്ൻ മോസ്. കാലവസ്ഥാ വ്യതിയാനങ്ങൾക്കെതിരെ പോരാടുന്നുവെന്ന അടിക്കുറിപ്പോടെ ആന്റ്വയ്ൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയും ശ്രദ്ധനേടിയിരുന്നു. ഒരു മിനിറ്റിൽ 16 തൈകൾ നടാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷമാണ് ആന്റ്വയ്നെ തേടി. ലോകറെക്കോർഡ് എത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീഡിയോ വീണ്ടും സജീവമായതോടെ നിരവധിയാളുകളാണ് പ്രശംസയുമായെത്തുന്നത്