തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്താൽ കേരളത്തിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടും. ഏത് വേഷത്തിൽ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആലോചിച്ച് നടത്തിയതാണ്. നാടിന്റെ ശാന്തിയും സമാധാനവും തകർക്കാനാണ് ശ്രമം. സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുവാൻ അല്ല, മറിച്ച് സംസ്ഥാനത്തിന്റെ പുരോഗതി തടയാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.