ഓണ്‍ലൈന്‍ സിനിമാ ബുക്കിംഗ് സൈറ്റുകളുടെ കൊള്ളയ്ക്കെതിരെ വാട്സ്ആപ്പ് ബുക്കിംഗ് സംവിധാനം ആരംഭിച്ച ഗിരിജ തിയേറ്റർ ഉടമയ്ക്ക് വിലക്കേർപ്പെടുത്തി. തൃശൂരിലെ ഗിരിജ തീയറ്റർ ഉടമയെയാണ് ബുക്കിംഗ് സെറ്റുകൾ വിലക്കിയത്.
സാധാരണക്കാരിൽ നിന്ന് ഒരു രൂപ പോലും കമ്മിഷൻ വാങ്ങാതെയാണ് ബുക്കിംഗ് നടത്തുന്നതെന്നും ഓൺലൈൻ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തിയേറ്റർ ഉടമ പറഞ്ഞു.
“അന്യഭാഷാ സിനിമകളുടെ വരവോടെയാണ് തിയേറ്റർ ഉണർന്നത്. ഇത് 10-ാം തവണയാണ് എന്റെ ഫേസ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിൾ ബിസിനസിൽ അക്കൗണ്ട് തുറന്നത്. ടിക്കറ്റ് ചാർജ്ജ് ഒഴികെയുള്ള ബുക്കിംഗ് ചാർജുകൾ എങ്ങനെ ഒഴിവാക്കാമെന്ന് പലരും എന്നോട് ചോദിച്ചു. അങ്ങനെയാണ് വാട്ട്സ്ആപ്പ് വഴി ബുക്കിംഗ് ആരംഭിച്ചത്. തീയേറ്ററുകളിൽ എത്തുന്നവരെല്ലാം ധനികരല്ല, സാധാരണക്കാരാണ്. അവർ 4 ടിക്കറ്റുകൾ ബുക്ക് ചെയ്യുകയാണെങ്കിൽ ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിൽ ഒരു മാറ്റം വരുത്താനാണ് ഞാൻ വാട്ട്സ്ആപ്പ് ബുക്കിംഗ് ആരംഭിച്ചത്.” ഗിരിജ പറഞ്ഞു.