തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി ബി അശോകിന്‍റെ നടപടിയിൽ മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനായി തയ്യാറാക്കിയ ബില്ലിൽ ബി അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധിവിട്ടെന്നാണ് വിലയിരുത്തൽ. അശോക് ഫയലിൽ ഒന്നര പേജുള്ള കുറിപ്പാണ് എഴുതിയത്.
ഉദ്യോഗസ്ഥർ പരിധിക്കപ്പുറം അഭിപ്രായങ്ങൾ പറയരുതെന്ന് മന്ത്രിമാർ പറഞ്ഞു. കുറിപ്പുകൾ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതാവണം. മന്ത്രിസഭയുടെ അഭിപ്രായം ചീഫ് സെക്രട്ടറി ബി അശോകിനെ അറിയിക്കും. ബില്ലിൽ സാങ്കേതിക പിശകുകളുണ്ടെന്നാണ് ബി അശോകിന്‍റെ കുറിപ്പിൽ പറയുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയതിന്‍റെ കാരണം ആമുഖത്തിൽ ഇല്ലെന്നും കുറിപ്പിൽ പറയുന്നു. ഇതിനെതിരെയാണ് മന്ത്രിമാർ രംഗത്തെത്തിയത്.