തിരുവനന്തപുരം: മണ്ഡല മകരവിളക്ക് ഉത്സവം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി വിവിധ ക്ഷേത്രങ്ങളിൽ നിന്ന് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ ആരംഭിച്ചു. ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെയാണ് അധികവരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചത്.
ശബരിമല മണ്ഡലകാലത്ത് ഭക്തരുടെ തിരക്ക് കൂടിയതോടെ കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്ന് അന്തർ സംസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിച്ചിരുന്നു.
തുടക്കത്തിൽ പഴനി, തെങ്കാശി, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിച്ചത്. പമ്പയിൽ നിന്ന് തമിഴ്നാട്ടിലേക്കും ബസ് സർവീസ് ആരംഭിച്ചു.