Spread the love

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ വിഴിഞ്ഞം അതീവ ജാഗ്രതയിൽ. മാസങ്ങൾ നീണ്ട വിഴിഞ്ഞം സമരത്തിലെ ഏറ്റവും സംഘർഷഭരിതമായ ദിവസമായിരുന്നു ഇന്നലെ. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. രാത്രി വൈകി സമരനേതൃത്വവുമായി പലതവണ ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല.

ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും.അതേസമയം അദാനിക്ക് നഷ്ടം വന്ന 200 കോടി സമരക്കാര്‍ നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളും വൈദികരും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി. വൈകുന്നേരത്തോടെ പ്രവർത്തകർ സ്റ്റേഷൻ വളയുകയും നിർത്തിയിട്ടിരുന്ന പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. തിരിച്ചെത്തിയ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച് പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു. പൊലീസിനും നേരെ ആക്രമണമുണ്ടായി. സംഘർഷം മണിക്കൂറുകളോളം നീണ്ടുനിന്നു.

By newsten