ദോഹ :: ലോകം ഉറ്റുനോക്കുന്ന ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ കർമ്മനിരതരായിരിക്കുന്ന ഒരു കൂട്ടം മലയാളികളുണ്ട്.ധാരാളം സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.കൂലിയോ മറ്റ് ലാഭമോ പ്രതീക്ഷിക്കാതെ തങ്ങളുടെ വളർത്തമ്മയായ രാജ്യത്തെ സേവിക്കുക എന്ന നല്ല ഉദ്ദേശ്യത്തോടെ ജോലി ചെയ്യുകയാണവർ.
കഴിഞ്ഞ 22 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി സറീന അഹദ്, കോഴിക്കോട് വടകര സ്വദേശി അബ്ദുൽസത്താർ എന്നീ മലയാളികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് അക്രഡിറ്റേഷൻ പ്രിന്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നത്.
1,20,000 കാർഡുകൾ പ്രിന്റുചെയ്യുകയെന്നതാണ് ഇവരുടെ ഏറ്റവും വലിയ ജോലി. ഒക്ടോബർ മുതൽ ഇവർ ജോലിയാരംഭിച്ചു. ലോകകപ്പ് കഴിയുന്നതുവരെ ഇവരുടെ സേവനമുണ്ടാവും.രണ്ട് ഷിഫ്റ്റുകളിലായാണ് ജോലി.ഉച്ചക്ക് 2:30 മുതൽ രാത്രി 9:30 വരെയാണ് സറീന കൂടുതലും ജോലിചെയ്തത്.