Spread the love

പനാജി: 4,000 വർഷത്തിലേറെ പഴക്കമുള്ള സാംസ്കാരിക ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ആയിരത്തിലധികം കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്ന പ്രമേഹ രോഗികൾക്കും 91 സന്നദ്ധ സംഘടനകൾക്കും സാമ്പത്തിക സഹായം നൽകുകയും ചെയ്ത ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തിലെ പ്രശ്നങ്ങളെ താൻ അവഗണിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവകലാശാലകളിലെ നിയമനങ്ങളെ തുടർന്ന് കേരള സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു ഗവർണർ.

ആരിഫ് മുഹമ്മദ് ഖാന്‍ ജനിച്ചത് കേരളത്തിലല്ല. എന്നാല്‍ അവിടെയുള്ള പലരേക്കാള്‍ നന്നായി മുണ്ട് ഉടുക്കുമെന്നതാണ് യഥാര്‍ഥ പ്രശ്‌നം. താന്‍ കേരളത്തെക്കുറിച്ച് അഭിമാനിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തെ അവസാനത്തെ സംസ്ഥാനമാണ് കേരളം. കേരളത്തിലെ സാംസ്‌കാരികവും ആത്മീയവുമായ ചിന്തകള്‍ക്ക് അടിത്തറയിട്ടത് ശ്രീശങ്കരാചാര്യരാണ്. അതിനാല്‍ ഇന്ത്യയുടെ ആത്മാവാണ് കേരളം. കേരളത്തിലെ ഗവര്‍ണറായി തിരഞ്ഞെടുത്തതില്‍ എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

By newsten