Spread the love

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റാൻ അനുവദിക്കണമെന്നുമാണ് ആവശ്യം.

വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാണിക്കുന്നു. നിയമ വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടർന്ന് അമീറുൾ ഇസ്ലാമിനെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 

By newsten