മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഇഷയ്ക്കും ഭർത്താവ് ആനന്ദ് പിരാമലിനും ഒരു മകനും ഒരു മകളും ജനിച്ചതായി അംബാനി കുടുംബം അറിയിച്ചു. ആദിയ, കൃഷ്ണ എന്നീ പേരുകളാണ് കുട്ടികൾക്ക് ഇട്ടിരിക്കുന്നത്.
“2022 നവംബർ 19ന് സർവ്വശക്തൻ ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും ഇരട്ടക്കുട്ടികളെ സമ്മാനിച്ച വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും മകൾ ആദിയയും മകൻ കൃഷ്ണയും സുഖമായിരിക്കുന്നു” മുകേഷ് അംബാനിയുടെ പേരിൽ റിലയൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“ആദിയ, കൃഷ്ണ, ഇഷ, ആനന്ദ് എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു,” പ്രസ്താവനയിൽ പറയുന്നു.