കോട്ടയം: ഇലന്തൂർ നരബലി കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായതോടെ പത്മയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജും മൃതദേഹം ഏറ്റുവാങ്ങാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി.
മൃതദേഹം പത്മയുടെ നാടായ ധർമ്മപുരിയിലേക്ക് കൊണ്ടുപോയി. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കാത്തതിനാൽ റോസ്ലിന്റെ മൃതദേഹം കൈമാറിയിട്ടില്ല. ജൂൺ എട്ടിന് റോസ്ലിയെയും സെപ്റ്റംബർ 26 ന് പത്മയെയും കൊച്ചിയിൽ നിന്ന് കാണാതാകുകയായിരുന്നു. ഇലന്തൂരിൽ ഇരുവരും നരബലിക്ക് ഇരകളായെന്ന് പിന്നീട് വ്യക്തമായി.
ശരീരഭാഗങ്ങൾ വീടിന് സമീപം കുഴിച്ചിട്ട നിലയിലായിരുന്നു. ഏകദേശം 5 അടി താഴ്ചയിലായിരുന്നു ഇത്. മൃതദേഹം കുഴിച്ചിട്ട ശേഷം പുറത്ത് മണ്ണും അതിനു മുകളിൽ കല്ലുകൾ ഇട്ടിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹാവശിഷ്ടം പൂർണമായി പുറത്തെടുത്തത്.