Spread the love

കാലിഫോര്‍ണിയ: ട്വിറ്ററിൽ നിന്നുള്ള പിരിച്ചുവിടലുകൾ അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ എലോൺ മസ്ക് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിന്‍റെ സെയിൽസ്, പാർട്ണർഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്താക്കൽ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടായേക്കും.

കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള മസ്കിന്‍റെ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മാർക്കറ്റിംഗ് ആൻഡ് സെയിൽസ് മേധാവി റോബിൻ വീലർ, പാർട്ണർഷിപ്പ് മേധാവി മാഗി സുനിവിക് എന്നിവരെ പുറത്താക്കിയെന്നും റിപ്പോർട്ട് ഉണ്ട് .

കമ്പനി ഏറ്റെടുത്തതിന് ശേഷം 50 ശതമാനത്തിലധികം ജീവനക്കാരെ മസ്ക് ഇതിനകം പിരിച്ചുവിട്ടിട്ടുണ്ട്. കഠിനാധ്വാനം ചെയ്യാൻ കഴിയാത്ത ജീവനക്കാർ കമ്പനിയിൽ തുടരേണ്ടതില്ലെന്ന മസ്കിന്‍റെ അന്ത്യശാസനത്തിന് ശേഷം കൂടുതൽ ആളുകൾ ട്വിറ്റർ വിടുകയാണ്. ഇതുവരെ 1,200 ലധികം ജീവനക്കാർ കമ്പനിയിൽ നിന്ന് രാജിവെച്ചതായാണ് റിപ്പോർട്ട്.

By newsten