Spread the love

ഒരു വർഷത്തിലേറെയായി സൗദി അറേബ്യയിൽ നിയമക്കുരുക്കിൽപെട്ട് പ്രതിസന്ധിയിലായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി രാജേശ്വരി രാജൻ നാട്ടിലേക്ക് മടങ്ങിയെത്തി.ഒരു വർഷം മുൻപാണ് ഇവർ വീട്ടുജോലിക്കായി ദമ്മാമിലെത്തുന്നത്.ഉയർന്ന ജോലിഭാരവും ശാരീരിക പീഡനങ്ങളും നേരിട്ടായിരുന്നു ഇവരുടെ പ്രവാസജീവിതം.

ഇതിനിടെ ഗുരുതരമായി ന്യുമോണിയ ബാധിച്ച് ചികിത്സയിലാവുകയും ചെയ്തു.തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ജോലി തുടരാൻ കഴിയാതെ വന്നതോടെയാണ് സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്‍റെ സഹായം തേടുന്നത്.ഇദ്ദേഹം മുൻകൈ എടുത്ത് ഇവരെ ദമ്മാം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ദമ്മാം വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടിൽ നിന്നും കാണാനില്ലെന്ന് ചൊല്ലി സ്പോൺസർ ഇതിനിടക്ക് ‘ഹുറൂബാ’ ക്കുകയും ചെയ്തു.ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗത്തെ ഈ വിവരങ്ങൾ അറിയിച്ചതിനെതുടർന്നാണ് പാസ്സ്പോർട്ടും അനുബന്ധ രേഖകളും ലഭിച്ചത്. സാമൂഹിക പ്രവർത്തകൻ വെങ്കിടേഷും ഇടപെട്ടതോടെ രാജേശ്വരിയുടെ മടങ്ങി വരവ് എളുപ്പമായി.

By newsten