ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ് ഖത്തർ. ലോകകപ്പിന് എത്തുന്ന വിദേശികൾക്ക് കല്ലുകടിയാകുന്ന തീരുമാനമാണിത്.
അതേ സമയം ഫാൻ ഫെസ്റ്റിവലുകളിലും മറ്റ് അനുവദനീയമായ സ്ഥലങ്ങളിലും മദ്യം വിൽക്കാമെന്ന് ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്.