Spread the love

ലണ്ടന്‍: ഷേക്സ്പിയറിന്റെ ജീവിത കാലഘട്ടത്തിൽ വരച്ച് അദ്ദേഹം ഒപ്പിട്ട ഏക ഛായാചിത്രം വില്‍പ്പനയ്ക്ക്. പടിഞ്ഞാറൻ ലണ്ടനിലെ ഗ്രോസ് വെനര്‍ ഹോട്ടലിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രത്തിന് 10 മില്യൺ പൗണ്ടാണ് (ഏകദേശം 96 കോടി രൂപ) വില.

ജെയിംസ് ഒന്നാമൻ രാജാവിന്‍റെ കൊട്ടാരത്തിലെ ചിത്രകാരനായിരുന്ന റോബർട്ട് പീക്ക് ആണ് ഷേക്സ്പിയറുടെ അപൂർവ പെയിന്‍റിംഗിന് പിന്നിൽ. 1608ൽ വരച്ച ഈ പെയിന്‍റിംഗിൽ ഷേക്സ്പിയറുടെ ഒപ്പും തീയതിയും രേഖപെടുത്തിയിട്ടുണ്ട്.

ഇതിന്റെ ഇപ്പോഴത്തെ ഉടമ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലേലമില്ലാതെ സ്വകാര്യ ഇടപാടിലൂടെ ചിത്രം വിൽക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. 1975-ന് മുമ്പ് വടക്കന്‍ ഇംഗ്ലണ്ടിലെ ലൈബ്രറിയിലായിരുന്നു ചിത്രം. പിന്നീടാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയത്.

By newsten