നായകൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ കാണാതായാൽ മനുഷ്യർ തേടി കണ്ടെത്തുന്ന വാർത്തകൾ പലപ്പോഴായി നാം കാണാറുണ്ട്.എന്നാൽ പലപ്പോഴും അരുമമൃഗങ്ങൾ തങ്ങളുടെ ഉടമസ്ഥനെ കാണാത്തത് മൂലം അസ്വസ്ഥരാകുന്നതും കാണാം.ഉടമസ്ഥരോട് വലിയ സ്നേഹവും വിശ്വസ്ഥതയും പുലർത്തുന്ന ജീവികളാണ് നായകൾ. കർണാടകയിൽ തന്റെ കാണാതായ യജമാനനെ കണ്ടെത്തിയ വാർത്ത ഇത്തരത്തിലൊന്നാണ്. മറ്റെല്ലാ വഴികളുമടഞ്ഞപ്പോഴാണ് കാട്ടിൽ കുരുങ്ങിയ ഉടമയെ കണ്ടെത്താൻ വളർത്തുനായ സഹായിച്ചത്.
കർണാടകയിലെ ശിവമോഗ ജില്ലയിൽ വിറക് ശേഖരിക്കാൻ കാട്ടിൽ പോയ വ്യക്തി വഴിയറിയാതെ കുടുങ്ങുകയായിരുന്നു. അദ്ദേഹത്തെ കണ്ടെത്താൻ പല ശ്രമങ്ങളും നടത്തി പരാജയപ്പട്ടയിടത്താണ് l വളർത്തുനായ ടോമി സഹായത്തിനെത്തുന്നത്. കാണാതായ ശേഖരപ്പയെ കണ്ടെത്താനിറങ്ങിയ അമ്പതോളം പേരോടൊപ്പം ടോമിയും ചേരുകയായിരുന്നു.അബോധാവസ്ഥയിലായിരുന്ന ശേഖരപ്പക്കടുത്തേക്ക് ആളുകളെ നയിച്ചതും ടോമി തന്നെ.
കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് ശേഖരപ്പ വിറക് ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയത്. കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തിന്റെ ശീലമാണിത്. രാവിലെ 10 മണിയോടെ തിരികെയെത്തി ജോലി ചെയ്യുന്ന ഹോട്ടലിലേക്ക് പോകേണ്ടിയിരുന്ന ശേഖരപ്പയെ കാണാതായതോടെയാണ് തിരച്ചിലാരംഭിച്ചത്.