തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ വീട്ടിൽ തന്നെയാണ് നടക്കുക. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ ഓഫീസിൽ എത്തില്ല. വീട്ടിൽ ഇരുന്ന് ഫയലുകൾ നോക്കും. സുപ്രധാന യോഗങ്ങൾ ഓൺലൈനായി നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓൺലൈനായി നടന്നു.