Spread the love

പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചാൽ സമ്മാനങ്ങൾ നൽകുന്ന മാതാപിതാക്കൾ ഇന്ന് പുതുമയല്ല. എന്നാൽ, പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ മകൾക്ക് പിറന്നാൾ ദിനത്തിൽ നൽകിയ ഒരു സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

നീറ്റ് പരീക്ഷയിൽ 720ൽ 680 മാർക്കും പ്ലസ് ടു പരീക്ഷയിൽ ക്ലാസ് ടോപ്പറുമായ മകൾക്ക് മാതാപിതാക്കൾ ഐഫോൺ 12 സമ്മാനമായി നൽകിയതാണ് വൈറൽ ആയത്.

കഴിഞ്ഞ അഞ്ച് വർഷമായി അമ്മയുടെ സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന തന്‍റെ മകൾ ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവരുടെ അഭിമാനമാണെന്നും ആർജെമഹക് എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ പറഞ്ഞു. ഇതുവരെ 80 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

ലിങ്ക് ചുവടെ:
https://www.instagram.com/reel/Cj8OVQVpqPg/?igshid=MDJmNzVkMjY=

By newsten