ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി രംഗത്തെന്ന് റിപ്പോര്‍ട്ട്. ഉടമകളായ ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പ്, ക്ലബ്ബിനെ വില്‍പ്പനക്ക് വച്ചതിന് പിന്നാലെയാണ് അംബാനി താത്പര്യം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 90 ബില്യൺ പൗണ്ടിന്റെ ആസ്തിയോടെ ലോകത്തിലെ എട്ടാമത്തെ ധനികനായ അംബാനിയ്ക്ക് ക്ലബിനെ സ്വന്തമാക്കാന്‍ അമേരിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള കടുത്ത മത്സരം അതിജീവിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ നാല് ലക്ഷം ബില്യണ്‍ യൂറോയാണ് മുടക്കേണ്ടി വരിക. ഇതിനോടകം ക്ലബ്ബിന്റെ വിവരങ്ങള്‍ അംബാനി ആരാഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. 90 ബില്യണ്‍ യൂറോയാണ് അംബാനിയുടെ ആസ്തി. അമേരിക്കന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വെച്ചിരിക്കുന്ന തുക കുറവായതിനാല്‍ ലിവര്‍പൂളിനെ അംബാനി തന്നെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.