ന്യൂഡൽഹി: സി.പി.എമ്മിന്‍റെയും കോൺഗ്രസിന്‍റെയും ജനറൽ സെക്രട്ടറിയാണ് സീതാറാം യെച്ചൂരിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ തിരഞ്ഞെടുപ്പ് സഖ്യവും ഒറ്റപ്പെടുത്താൻ യോജിച്ച പ്രതിരോധവും ആവശ്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോൺഗ്രസുമായി സഹകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാൽ നെഹ്റൂവിയൻ നയങ്ങളിലേക്ക് മടങ്ങേണ്ടതുണ്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.
ആർ.എസ്.പി ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സെമിനാറിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് യെച്ചൂരിയെ ‘ടു ഇന്‍ വണ്‍’ ജനറൽ സെക്രട്ടറി എന്നാണ് ജയ്റാം രമേശ് വിശേഷിപ്പിച്ചത്.
യെച്ചൂരിക്ക് കോൺഗ്രസിൽ വലിയ സ്വാധീനമുണ്ട്. കോൺഗ്രസ് ശക്തമല്ലെങ്കിൽ പ്രതിപക്ഷത്തിന് ഒന്നിക്കാൻ കഴിയില്ല. കോണ്‍ഗ്രസ് ശക്തമല്ലെങ്കില്‍ പ്രതിപക്ഷ െഎക്യം സാധ്യമല്ല. കോണ്‍ഗ്രസ് മുന്‍പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തില്‍ തര്‍ക്കിക്കാം എന്നാല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.