ന്യൂഡല്‍ഹി: 10 വർഷം കഴിഞ്ഞ ആധാർ രേഖകൾ നിർബന്ധമായും പുതുക്കേണ്ടതില്ലെന്ന് കേന്ദ്രം. കഴിഞ്ഞ ദിവസം കേന്ദ്രം ആധാർ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികളിൽ ആശയക്കുഴപ്പം ഉടലെടുത്തതിനെ തുടർന്നാണ് ഐടി മന്ത്രാലയം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
രേഖകൾ പുതുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭേദഗതി. ആധാർ നമ്പർ പ്രധാന തിരിച്ചറിയൽ രേഖയായി മാറിയിട്ടുണ്ട്. വിവിധ സർക്കാർ പദ്ധതികളും സേവനങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്.
10 വർഷം പൂർത്തിയാക്കിയ ആധാർ കാർഡുകൾ പുതുക്കുന്നതിനായി https://uidai.gov.in/en/ എന്ന വെബ്സൈറ്റിൽ അപ്ഡേറ്റ് ആധാർ എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.