കൊച്ചി: വ്യോമസേനയിലെ അഗ്നിവീര്‍ എക്‌സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് സൗകര്യവുമായി വോഡഫോണ്‍ ഐഡിയയുടെ വി ആപ്പ്. 2023ലെ അഗ്നിവീർ പദ്ധതിയുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വ്യോമസേനയുടെ പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വി ഈ സൗകര്യം ലഭ്യമാക്കിയത്. അഗ്നിവീർ വായു പദ്ധതിയിലേക്ക് നവംബർ 23 വരെ അപേക്ഷിക്കാം.
സർക്കാർ ജോലികൾക്കുള്ള പരീക്ഷാ പരിശീലകർ ആയ ‘പരീക്ഷ’യുമായി സഹകരിച്ചാണ് വി ഈ സൗകര്യം ലഭ്യമാക്കുന്നത്. തത്സമയ ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, പരിശീലന സാമഗ്രികൾ എന്നിവ ഇതിലൂടെ ലഭ്യമാക്കും. പരീക്ഷയുമായി സഹകരിച്ച് ഡിഫൻസ് അക്കാദമി കേഡറ്റുകളുടെ അധ്യാപകർക്കുള്ള പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. സഞ്ജീവ് ഠാക്കൂർ ഉൾപ്പെടെയുള്ള മികച്ച അധ്യാപകരുടെ തത്സമയ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.
പരിശീലന സാമഗ്രികൾ വി ആപ്പിലെ വി ജോബ്‌സ് ആന്റ് എജ്യൂക്കേഷനിലൂടെ ലഭ്യമാകും. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ബാങ്കിംഗ്, ടീച്ചിങ്, ഡിഫന്‍സ്, റെയില്‍വേ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 150 ഓളം പരീക്ഷകൾക്ക് 249 രൂപ സബ്സ്ക്രിപ്ഷൻ ഫീസിൽ വി ജോബ്‌സ് ആന്റ് എജ്യൂക്കേഷനില്‍ നിരവധി മോക്ക് ടെസ്റ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.