Spread the love

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് കിരൺ കുമാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപ്പീലിലാണ് ഉപഹർജി സമർപ്പിച്ചത്. അപ്പീലിൽ വിശദമായ വാദം പിന്നീട് നടക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി കിരണിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

2021 ജൂൺ 21 നാണ് നിലമേൽ കൈതോട് കെ.കെ.എം.പി. ഹൗസിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളായ വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്‍റ്. വെഹിക്കിൾ ഇൻസ്പെക്ടറായ കിരണും വിസ്മയയും 2020 മെയ് 20നാണ് വിവാഹിതരായത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് വിസ്മയ ജീവനൊടുക്കിയതെന്നാണ് കേസ്.

By newsten