Spread the love

ഷറം എൽ ഷെയ്ഖ്(ഈജിപ്ത്): ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളായ ചൈനയോടും അമേരിക്കയോടും ഈ നരകയാത്ര ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന 27-ാമത് ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ രാഷ്ട്രത്തലവൻമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“മനുഷ്യരാശിക്ക് ഒരേയൊരു വഴിയേ ഉള്ളൂ. സഹകരിക്കുക, അല്ലെങ്കിൽ നശിക്കുക,” ഗുട്ടെറസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് യോജിച്ച ഒരു ഉടമ്പടി വേണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.

നേതാക്കളുടെ ഇടപെടലില്ലാതെ കാലാവസ്ഥാ വ്യതിയാനം തടയാനാവില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദൽ ഫത്ത അൽ-സിസി പറഞ്ഞു. “നമുക്ക് ചുരുങ്ങിയ സമയമേ ഉള്ളൂ. നമ്മുടെ കയ്യിലുള്ള ഓരോ നിമിഷവും നാം ഉപയോഗിക്കണം” അദ്ദേഹം പറഞ്ഞു.

By newsten