തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ. നഗരസഭയെയും മേയറെയും ഇത്തരത്തിൽ അപകീർത്തിപ്പെടുത്താൻ ചിലർ നേരത്തെ ശ്രമിച്ചിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോഴാണ് പുതിയ തന്ത്രവുമായി വന്നത്.
വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പറയുന്ന വാർത്താക്കുറിപ്പിൽ എന്നാൽ കത്ത് വ്യാജമാണെന്ന് പറയുന്നില്ല. തസ്തികകളിലേക്കുള്ള നിയമനങ്ങൾ റദ്ദാക്കുമെന്നും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടത്തുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.