Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. ഇന്നലെ കോട്ടയം എക്സ്പ്രസിൽ വെച്ചാണ് ഒരാൾ വിദ്യാർഥികൾക്ക് നേരെ ലൈംഗിക പ്രദർശനം നടത്തിയത്. അശ്ലീല പ്രകടനം കാണിച്ചയാൾ വർക്കല എത്തിയപ്പോൾ ഇറങ്ങി. ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹ്യത്താണ് നവമാധ്യമങ്ങളിൽ പങ്കു വച്ചത്. പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ച റയിൽവേ പൊലീസ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോയ ട്രെയിനിൽ സഞ്ചരിച്ച രണ്ട് പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഒരാൾ അശ്ലീല ചേഷ്ടകൾ സഹോദരിയെ കാണിക്കുന്നത് ഒപ്പമുണ്ടായിരുന്ന അനുജത്തിയാണ് മൊബൈലിൽ പകർത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധിച്ചിട്ടാകണം വർക്കലയിൽ ഇയാൾ ഇറങ്ങിപ്പോയി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ വർക്കല സ്റ്റേഷനിലോ ഒപ്പം യാത്ര ചെയ്ത ആളുകളോടോ ഈ പെൺകുട്ടികൾ പരാതി അറിയിച്ചിട്ടില്ല. കൊല്ലത്തേക്കായിരുന്നു പെൺകുട്ടികളുടെ യാത്ര.

By newsten