Spread the love

പാരീസ്: ഫ്രഞ്ച് പാർലമെന്‍റിലെ ആഫ്രിക്കൻ വംശജനായ ഒരു അംഗത്തിനെതിരെ തീവ്രവലതുപക്ഷ അംഗത്തിന്റെ ആക്രോശം. ദേശീയ റാലി നേതാവ് ഗ്രെഗോയർ ഡി ഫൊര്‍ണാസ് ഇടതുപക്ഷക്കാരനായ ഫ്രാൻസ് അണ്‍ബോവ്ഡിന്റെ കാർലോസ് മാർട്ടെൻസ് ബിലോംഗോയോട് “നിങ്ങൾ ആഫ്രിക്കയിലേക്ക് മടങ്ങുക.” എന്ന് ആക്രോശിച്ചു. കുടിയേറ്റത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സംഭവം. തുടർന്ന് സഭ നിർത്തിവെച്ചു.

മെഡിറ്ററേനിയനിൽ നിന്ന് രക്ഷപ്പെടുത്തിയ അഭയാർത്ഥികളെ സഹായിക്കുന്നതിന് മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി സഹകരിക്കാൻ ബിലോംഗോ ഫ്രാൻസിനോട് ആവശ്യപ്പെട്ടതാണ് ഫൊര്‍ണാസിനെ പ്രകോപിപ്പിച്ചത്. അദ്ദേഹത്തിന്‍റെ വംശീയ വിദ്വേഷത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്. ഫൊര്‍ണാസിനെ 15 ദിവസത്തേക്ക് പാർലമെന്‍റിൽ നിന്ന് സസ്പെൻഡ് ചെയ്തു.

By newsten