Spread the love

പശ്ചിമഘട്ട ബയോസ്ഫിയർ റിസർവിൽ ഒരു പുതിയ ഇനം തേനീച്ചയെ ഗവേഷണ സംഘം കണ്ടെത്തി. 200 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് ഇരുണ്ട നിറം കാരണം ‘എപിസ് കരിഞ്ഞൊടിയൻ’ എന്ന ശാസ്ത്രീയ നാമം നൽകിയിട്ടുണ്ട്. ‘ഇന്ത്യൻ ബ്ലാക്ക് ഹണിബീ’ എന്നാണ് പൊതുനാമം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന തേനീച്ച ഇനമാണിതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

എന്‍റമോൺ ജേണലിന്‍റെ സെപ്റ്റംബർ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 1798-ൽ ജോഹാൻ ക്രിസ്റ്റ്യൻ ഫാബ്രിഷ്യസ് എന്ന ഡാനിഷ് ശാസ്ത്രജ്ഞൻ വിവരിച്ച ‘എപിസ് ഇൻഡിക്ക’ ആണ് ഇന്ത്യയിൽ അവസാനമായി കണ്ടെത്തിയ തേനീച്ച. അതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഇത്തരമൊരു കണ്ടെത്തൽ നടക്കുന്നത്. എപിസ് കരിഞ്ഞൊടിയൻ തേനീച്ചയെ കണ്ടെത്തിയതോടെ ലോകത്ത് ഇതുവരെ കണ്ടെത്തിയ തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. 

ഇന്ത്യയിൽ ഒരു ഇനം തേനീച്ച മാത്രമേ ഉള്ളൂ എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നിരുന്നാലും, ഇപ്പോൾ മൂന്ന് ഇനം തേനീച്ചകളെ ഇന്ത്യയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന കര്‍ഷകര്‍ ഇന്ന് എപിസ് കരിഞ്ഞൊടിയനെ വളര്‍ത്തുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തുന്നത് തേന്‍ ഉല്പാദനം കൂട്ടാന്‍ സഹായിക്കും. ശരിയായി നോക്കിയില്ലെങ്കിൽ വേഗത്തിൽ വേർപിരിയാനുള്ള പ്രവണത അവർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ മൂന്ന് ഇനം ചെറുതേനീച്ചകളെ, ടെട്രാഗണുല പെർലൂസിപിനേ, ടെട്രാഗണുല ട്രാവൻകോറിക്ക, ടെട്രാഗണുല (ഫ്ലാവോട്ടെട്രാഗോണുല) കാലോഫൈല എന്നിവ ഡോ.ഷാനസ് കണ്ടെത്തി. 

By newsten