Spread the love

വാഷിങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലെ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ ഇന്ന് മുതൽ ആരംഭിക്കും. ഓഫീസുകൾ താൽക്കാലികമായി അടയ്ക്കുകയാണെന്നും പിരിച്ചുവിട്ട ജീവനക്കാരുടെ വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കുമെന്നും ട്വിറ്റർ അറിയിച്ചു.

ശതകോടീശ്വരനായ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ധാരാളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ള ഉന്നത ജീവനക്കാരെ ഇതിനകം പിരിച്ചുവിട്ടിരുന്നു.

വെള്ളിയാഴ്ച രാവിലെ 9 മണിക്കുള്ളിൽ ഇ-മെയിൽ വഴി അറിയിക്കാമെന്ന് ട്വിറ്റർ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. “ട്വിറ്ററിനെ ആരോഗ്യകരമായ പാതയിലേക്ക് നയിക്കുന്നതിന് ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുള്ള പ്രക്രിയ നടപ്പാക്കേണ്ടതുണ്ട്,” ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ പറയുന്നു.

By newsten