Spread the love

യുകെ: ആനിമേറ്റഡ് ഇമേജ് പ്ലാറ്റ്ഫോമായ ജിഫി വിൽക്കാനുള്ള യുകെയുടെ ഉത്തരവിന് ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നൽകി. ഏറ്റെടുക്കൽ പരസ്യ വിപണിയെ പ്രതികൂലമായി ബാധിച്ചതായി നേരത്തെ ട്രൈബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) ശരിവച്ചു.

2020ലെ കരാർ പിന്‍വലിക്കാനാണ് സിഎംഎ ഉത്തരവിട്ടത്. ഇത് അംഗീകരിക്കുമെന്ന് മെറ്റ പറഞ്ഞു. സി.എം.എയുടെ തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും ഉത്തരവ് അംഗീകരിക്കും. മെറ്റ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

2021 നവംബറിൽ, 400 ദശലക്ഷം ഡോളർ ജിഫി ഏറ്റെടുക്കൽ കരാർ സിഎംഎ നിരോധിച്ചിരുന്നു. ജിഫിയുടെ ജിഫ് ഉപയോഗിക്കുന്നതിന് എതിരാളികളായ കമ്പനികൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് ഈ നീക്കം.

By newsten